രാജസ്ഥാനില്‍ വാഹനാപകടം; എട്ട് പേര്‍ മരിച്ചു, ഇരുപത് പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലുമാന വില്ലേജിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജയ്പൂരില്‍നിന്നു ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. 85ഓളം പേര്‍ ബസ്സിലുണ്ടായിരുന്നു.

ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. എതിരേ രണ്ടു ട്രക്കുകള്‍ വന്നു. ബസിന്റെ മധ്യഭാഗത്ത് ട്രക്ക് ഇടിക്കുകയും കണ്ടക്ടറുടെ ഭാഗത്ത് ഇരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് യാത്രക്കാര്‍ പറഞ്ഞത്.

Top