എട്ട് ഇഞ്ച് ഗാലക്സി ടാബ് എ സാംസങ് വിപണിയില്‍

ടാബ് ലെറ്റ് വിപണിയിലേക്ക് സാംസങില്‍ നിന്നും പുതിയൊരു ടാബ് ലെറ്റ് കൂടി വരുന്നു. പുതിയ എട്ട് ഇഞ്ച് ഗാലക്സി ടാബ് എയാണ് വിപണിയിലെത്തിയത്. കറുപ്പ്, ചാര നിറങ്ങളിലാണ് നിറങ്ങളിലാണ് ടാബ് വിപണിയിലെത്തുന്നത്. കനം കുറഞ്ഞ അരികുകളും. ഡ്യുവല്‍ സ്പീക്കറുകളുമായാണ് ഗാലക്സി ടാബ് എ എത്തിയിരിക്കുന്നത്.

9,999 രൂപയാണ് ഇതിന് വില, വൈഫൈ മാത്രമുള്ള പതിപ്പിനാണ് 9,999 രൂപ വില. അതേസമയം വൈഫൈയും, എല്‍ടിഇ കണക്റ്റിവിറ്റിയുമുള്ള പതിപ്പിന് 11,999 രൂപയാണ് വില. ഗാലക്സി ടാബ് എ എട്ട് ഇഞ്ച് വൈഫൈ പതിപ്പ് ഫ്ളിപ്കാര്‍ട്ടിലും സാംസങ് ഷോപ്പിലും വ്യാഴാഴ്ച മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. ഈ മാസം അവസാനത്തോടെയാണ് എല്‍ടിഇ പതിപ്പ് വില്‍പനയ്ക്കെത്തുക.

5100 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. സ്നാപ്ഡ്രാഗണ്‍ 429 പ്രൊസസര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യമുള്ള ഈ ടാബില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. കുട്ടികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കിഡ്സ് ഹോം എന്ന ഒരു ഫീച്ചര്‍ ഇതിലുണ്ടാവും.

Top