ഗുജറാത്തില്‍ കൊടുങ്കാറ്റ്; 8 മത്സ്യത്തൊഴിലാളികളെ കാണാതായി, നിരവധി ബോട്ടുകള്‍ തകര്‍ന്നു

ഗിര്‍ സോമനാഥ്: ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ കൊടുങ്കാറ്റ്. 8 മത്സ്യത്തൊഴിലാളികളെ കാണാതായതായി. കടല്‍ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന നിരവധി ബോട്ടുകള്‍ കൊടുങ്കാറ്റില്‍ മറിഞ്ഞു.

ബോട്ടില്‍ ഉണ്ടായിരുന്ന 12 പേരില്‍ 4 പേര്‍ തീരത്തേക്ക് നീന്തി കയറി. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും പൂര്‍ണമായും 40 ബോട്ടുകള്‍ ഭാഗികമായും തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

Top