ക്രിസ്മസ് ആഘോഷം; തേങ്ങ വൈന്‍ കുടിച്ച് എട്ട് പേര്‍ മരിച്ചു, 120 പേര്‍ ഗുരുതരാവസ്ഥയില്‍

മനില(ഫിലിപ്പീന്‍സ്): ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് തേങ്ങ വൈന്‍ കുടിച്ച എട്ട് പേര്‍ മരിച്ചു.  120 പേര്‍ ഗുരുതരാവസ്ഥയില്‍.  ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഫിലിപ്പീന്‍സില്‍ നടന്ന ക്രിസ്തുമസ് പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. ലാംബനോങ് എന്ന പേരില്‍ അറിയപ്പെടുന്ന തേങ്ങ വൈനില്‍ നിന്നാണ് വിഷബാധയുണ്ടായിരിക്കുന്നത്.  നിര്‍മ്മാണത്തിലുണ്ടായ പാളിച്ചയാവാം വിഷബാധയ്ക്ക് കാരണമായതെന്നാണ് സൂചന. ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ് വിഷബാധയുണ്ടായത്. ആഘോഷവേളകളില്‍ ഇവിടെ വ്യാപകമായി തേങ്ങ വൈന്‍ നിര്‍മിക്കാറുണ്ട്.

ലഹരി വസ്തുക്കള്‍ വൈനില്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയില്‍ തെളിയുമെന്ന് ലഗൂണ മേയര്‍ വ്യക്തമാക്കി. തേങ്ങ വൈനില്‍ മെഥനോള്‍ ഉപയോഗിക്കരുതെന്നും നിര്‍മ്മിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.  കഴിഞ്ഞ വര്‍ഷവും തേങ്ങ വൈനില്‍ നിന്നുണ്ടായ വിഷബാധയെ തുടര്‍ന്ന് 21 പേരാണ് മരണപ്പെട്ടിരുന്നു.

 

 

Top