ബിഹാറിലെ ഭഗല്‍പുരില്‍ ബോട്ട് മുങ്ങി; അപകടത്തില്‍ എട്ടു പേര്‍ മരിച്ചു

BIHAR1

പാറ്റ്‌ന: ബിഹാറിലെ ഭഗല്‍പുരില്‍ കോശി നദിയില്‍ ബോട്ട് മുങ്ങി എട്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട ഏഴു പേരെ രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.

ബോട്ടില്‍ 25 പേരാണ് ഉണ്ടായിരുന്നത്. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Top