ഇന്തോനേഷ്യയിൽ സ്പീഡ് ബോട്ട് മുങ്ങി അപകടം ; എട്ട് പേർ കൊല്ലപ്പെട്ടു

Indonesia

ജക്കാർത്ത : ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിൽ സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 48 യാത്രക്കാരുമായി തൻജംഗ് സെലോറിൽ നിന്നും തരക്കനിലേക്ക് സഞ്ചരിച്ച അനുഗ്രഹ് എക്സ്പ്രസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

യാത്രക്കാരെ കാണാതായിട്ടുണ്ടെന്നും, തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഞ്ചു കുട്ടികളും, 43 മുതിർന്നവരുമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്തോനേഷ്യൻ ദ്വീപുകളിൽ ഇത്തരത്തിൽ ബോട്ട് അപകടങ്ങൾ സാധാരണമാണ്. സുരക്ഷാനിയമങ്ങൾ കുറവായതിനാലാണ് അപകടങ്ങൾ കൂടുന്നത്. ഇന്തോനേഷ്യൻ ജനങ്ങളുടെ പ്രധാനപ്പെട്ട സഞ്ചാരമാർഗമാണ് ബോട്ടുകൾ.

Top