മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണ് എട്ട് മരണം; അപകടം പുലര്‍ച്ചെ മൂന്നരയ്ക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം ഉണ്ടായത്. ഇരുപത്തഞ്ചോളം പേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ഇരുപതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുന്നു

Top