ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ; ഒന്‍പത് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢ് : ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് 212ആം ബെറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. നാല് പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Top