8 cpm workers attacked in malappuram

cpm

മലപ്പുറം: താനൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ എട്ടുപേര്‍ക്ക്‌ പരുക്കേറ്റു.

ആക്രമണത്തിനു പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നു സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നിറമരുതൂര്‍ പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സിപിഎം പ്രാദേശിക സമ്മേളനം നടന്ന മൈതാനത്ത് വിശ്രമിക്കുകയായിരുന്ന പ്രവര്‍ത്തകരെ ഒരു സംഘം ആക്രമിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top