സൗദി അറേബ്യയിൽ വാഹനാപകടം ; 8 ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു ,നിരവധി പേർക്ക് പരുക്ക്

ജിസാൻ : സൗദി അറേബ്യയിലെ ജിസാൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ 8 ബംഗ്ലാദേശികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടം നടന്ന സമയത്തുതന്നെ എട്ട് ബംഗ്ലാദേശികളും മരിച്ചെന്നും , മറ്റ് രണ്ടുപേർ ആശുപത്രിയിൽ കൊണ്ടുപോകുന്നവഴിക്കാണ് മരിച്ചതെന്നും ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

ജിസാൻ പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള സമ്മത്ത് , അൽഖരത്ത് എന്നിവിടങ്ങളിലേക്കുള്ള റോഡിലാണ് അപകടം നടന്നത്. ബംഗ്ലാദേശികൾ ബസിൽ അവരുടെ ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോൾ ബസ് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

Top