വ്യാജ ആധാര്‍കാര്‍ഡുമായി ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

തിരൂര്‍ : വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ഇന്ത്യയില്‍ താമസിച്ചു വന്ന എട്ടു പേര്‍ അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശികളായ എട്ടു പേരാണ് പിടിയിലായത്.

ബംഗ്ലാദേശികള്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡുകളുമായി ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് പിടിയിലായത്.

പരിശോധനയില്‍ ഇവരില്‍ നിന്ന് വ്യാജ ആധാര്‍ രേഖകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇവരുടെ മൊബൈല്‍ ഫോണുകളും പരിശോധിച്ചു. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് വരുന്നുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നാമ് സൂചനകള്‍.

വ്യാജതിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കാന്‍ സഹായിച്ച ഏജന്റ് ജാര്‍ഖണ്ഡിലേക്ക് കടന്നുകളഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും 6,000 രൂപയ്ക്കാണ് വ്യാജരേഖകള്‍ സംഘടിപ്പിച്ചതെന്നും കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ഏജന്റിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

Top