‘പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ 8 തവണ വധശ്രമങ്ങളുണ്ടായി’; സിദ്ധു മൂസെവാലയുടെ പിതാവ്

ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസേവാലയ്ക്ക് നേരെ പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ എട്ടുതവണ വധശ്രമമുണ്ടായതായി ആരോപണം. പിതാവായ ബൽക്കൗർ സിംഗാണ് രംഗത്തുവന്നിരിക്കുന്നത്. ‘അവനെ കൊല്ലാൻ 60-80 പേർ പിന്നാലെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് എട്ടുതവണയെങ്കിലും കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. സുരക്ഷ പിൻവലിച്ചതോടെ സർക്കാരും അതു തന്നെയാണ് ചെയ്തത്.’ ഭഗവന്ത് മാൻ സർക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തി പിതാവ് പറഞ്ഞു. ‘ഗുണ്ടാസംഘങ്ങൾ പഞ്ചാബിൽ സമാന്തര സർക്കാർ നടത്തുകയാണെന്നും യുവാക്കൾ കൊല്ലപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ഗ്രൂപ്പുമായോ ഗുണ്ടാസംഘവുമായോ യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തന്റെ മകൻ ഗുണ്ടാസംഘങ്ങളുടെ മത്സരത്തിന് ഇരയായി. നാളെ ആരെങ്കിലും സിദ്ദുവിന് വേണ്ടി പ്രതികാരം ചെയ്യുമെന്നും അത് ഞങ്ങളുടെ സമാധാനം കൂടിയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top