പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ഇരുപതുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആനയടി അരുവണ്ണൂര്‍വിള കിഴക്കേതില്‍ വീട്ടില്‍ സതീഷ് ഉണ്ണിയെയാണ് (20) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് വാട്ട്‌സ്ആപ് വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ പെണ്‍കുട്ടി മടങ്ങിയെത്താന്‍ താമസിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും സ്‌കൂള്‍ അധികൃതരും പൊലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.

വൈദ്യ പരിശോധനയില്‍ പീഡനം നടന്നുവെന്ന് മനസിലായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Top