7 മാസം പ്രായമുള്ള കുട്ടിക്ക്‌ അമ്മയുടെ ക്രൂര മർദ്ദനം

നാഗ്പുർ: 7 മാസം പ്രായമുള്ള കുട്ടിക്ക് അമ്മയുടെ ക്രൂര മർദ്ദനം . മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന ക്രൂരസംഭവം അരങ്ങേറിയത്. 7 മാസം പ്രായമുള്ള ആൺകുട്ടിക്ക് ആണ് മർദ്ദനമേറ്റത്‌. മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ തന്നെ കുട്ടിയെ രക്ഷപ്പെടുത്തിയ പൊലീസ് മാതാ- പിതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

കുട്ടിയെ അമ്മ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീട്ടിലെ മറ്റൊരാളുമായുള്ള വാക്കേറ്റത്തിനിടെ അമ്മ പിഞ്ചുകുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഒരു ബന്ധുവാണ് ദൃശ്യങ്ങൾ പകർത്തിയതും പുറത്തുവിട്ടതും.

Top