Abdul Nasser Madani shifted to private hospital

abdul-nazar-madhani

ന്യൂഡല്‍ഹി: ബംഗലൂരു സ്‌ഫോടന കേസ് പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ വിദഗ്ദ ചികിത്സയ്ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് മഅ്ദനിക്ക് വിദഗ്ദ ചികിത്സ വേണ്ടി വന്നത്. മഅ്ദനിയെ വിശദമായ പരിശോധനക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മഅ്ദനി ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ ബംഗലൂരു വിട്ട് പോകുന്നതില്‍ നിന്നും മഅ്ദനിയെ കോടതി വിലക്കി.

ബംഗലൂരു സ്‌ഫോടന കേസിലെ വിചാരണ കര്‍ണാടക സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനാല്‍ ജാമ്യ വ്യവസ്ഥകള്‍ ഇളവു ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സത്യവാങ്മൂലം നല്‍കിയിരുന്നു.

ഗുരുതര രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാനും കേരളത്തില്‍ ചികിത്സ തേടാനും അനുവദിക്കണമെന്നുമായിരുന്നു മഅ്ദനിയുടെ ആവശ്യം.

വിചാരണ വേഗം തീര്‍ക്കുന്നതിന് ഒന്‍പത് കേസുകളും ഒന്നിപ്പിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ആവശ്യം കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കുന്നത് ദുരുദ്ദേശ്യപരമാണ്. വിചാരണ തീര്‍ക്കാന്‍ നിയമപരമായ തടസങ്ങളൊന്നുമില്ലെന്ന് വ്യക്തമാണ്. കോടതിയുടെ സങ്കീര്‍ണ്ണ നടപടികളിലൂടെ തന്നെ ക്രൂശിക്കാനാണ് നീക്കമെന്നും മഅ്ദനി പറഞ്ഞു.

Top