Kiran Bedi Says No Sirens in VIP Cars on Puducherry Roads, Hers Included

പുതുച്ചേരി: വി.ഐ.പി കാറുകളിലെ സൈറണുകള്‍ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി റദ്ദ്‌ചെയ്തു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിലെ എസ്‌കോട്ട് പൈലറ്റ് വാഹനങ്ങള്‍ക്കും ഇതു ബാധകമാകും.

എന്നാല്‍ എമര്‍ജന്‍സി സേവനങ്ങളായ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ് വാഹനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ഗവര്‍ണറുടെ സെക്രട്ടറി തീവ നീതീ ദാസ് നല്‍കിയ പ്രസ് റിലീസില്‍ അറിയിച്ചു.

ഇതിനൊപ്പം തന്നെ വി.ഐ.പി കാറുകള്‍ക്കായി പ്രത്യേക ട്രാഫിക്ക് തടസങ്ങള്‍ ഉണ്ടാകില്ലെന്നും അതുവഴി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസമുണ്ടാകില്ലെന്നും റിലീസില്‍ പറയുന്നുണ്ട്.

കൂടാതെ യാത്രക്കാര്‍ക്ക് തടസമുണ്ടാക്കാതെ ട്രാഫിക്ക് നിയന്ത്രിക്കാന്‍ മതിയായ ഉദ്യോഗസ്ഥരുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഗവര്‍ണര്‍ ട്രാഫിക്ക് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top