income tax department to ‘name and shame’ all crorepati defaulters

ന്യൂഡല്‍ഹി: ഒരുകോടി രൂപയോ അതിനുമുകളിലോ നികുതി കുടിശിക വരുത്തുന്നവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് അവരെ നാണംകെടുത്താന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നു.

കുടിശിക വരുത്തിയവരുടെപേര്, വിലാസം, പാന്‍, വിവിധ കമ്പനികളിലെ ഓഹരി വിഹിതം തുടങ്ങിയവ പ്രധാന പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിച്ച് നാണംകെടുത്തുന്ന പരിപാടി ഈ വര്‍ഷംമുതല്‍ ഐടിവകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്. നേരത്തെ 20 മുതല്‍ 30 കോടി രൂപവരെ കുടിശിക വരുത്തുന്നവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷംവരെ 67 പേരുടെ വിവരങ്ങള്‍ ഇത്പ്രകാരം പ്രസിദ്ധീകരിച്ചിരുന്നുവന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

നികുതിപ്പണം നല്‍കാത്തവരെപ്പറ്റി ജനങ്ങളെ അറിയിക്കാനാണ് ഈ നടപടിയിലൂടെ ഐടി വകുപ്പ് ലക്ഷ്യമിടുന്നത്.നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശികക്കാരുടെ പേരുവിവരങ്ങള്‍ 2017 ജൂലായ് 31നകം പ്രസിദ്ധീകരിക്കും. ഐടി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.

Top