football compettion Peru winner

ലിമ: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ലാറ്റിനമേരിക്കയില്‍നിന്നുള്ള പെറുവിന് ഏകപക്ഷീയ ജയം.
മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെയാണ് പെറു കീഴടക്കിയത്.

ആതിഥേയര്‍ക്കായി ക്രിസ്റ്റ്യന്‍ കുഏവ (36-ാം മിനിറ്റ്), ബെറ്റോ ഡ സില്‍വ (39-ാം മിനിറ്റ്), എഡിസണ്‍ ഫ്‌ളോറെസ് (50-ാം മിനിറ്റ്) ക്രിസ്റ്റ്യന്‍ ബെനവെന്റ് ( പെനാല്‍റ്റി, 90+3-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍വല ചലിപ്പിച്ചത്.

നാളെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ പനാമ വെനസ്വേലയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാവിലെ ഏഴിനാണ് മത്സരം. വരും ദിവസങ്ങളില്‍ അമേരിക്ക, ഇക്വഡോര്‍, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ ടീമുകള്‍ സൗഹൃദ പോരിനിറങ്ങും.

Top