77 die of Shock as newട of Jayalalitha ‘ s death Spreads

ചെന്നൈ: ജെ. ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ മരണപ്പെട്ടത് 77 പേര്‍. അണ്ണാ ഡിഎംകെ ഔദ്യോഗികമായി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഞെട്ടിക്കുന്ന ഈ വിവരം.

കഴിഞ്ഞ ദിവസം 9 പേര്‍ ജീവന്‍ വെടിഞ്ഞതായാണ് റിപ്പോര്‍ട്ട് വന്നത്.

മരിച്ചവരുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും ജീവനൊടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചികിത്സാ സഹായമായി 50,000 രൂപ വീതം നല്‍കുമെന്നും എഐഎഡിഎംകെ അറിയിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ അപൂര്‍വ്വസംഭവമാണ് ഒരു രാഷ്ട്രീയ നേതാവ് ജീവന്‍ വെടിഞ്ഞപ്പോള്‍ കൂടെ 77 പേര്‍ ജീവത്യാഗം ചെയ്യുന്നത്.

ഞായറാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത തിങ്കളാഴ്ചയാണ് മരിച്ചത്. സെപ്റ്റംബര്‍ 22നാണ് അണുബാധയെ തുടര്‍ന്ന് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് 30 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് സെന്‍ട്രല്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. പ്രവര്‍ത്തകരുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ അണ്ണാ ഡി.എം.കെ അവരുടെ പേരുകള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിട്ടുണ്ട്.

Top