7 Killed As Under-Construction Wall Collapses In Andhra Pradesh’s Guntur

വിജയവാഡ: ആന്ധ്രയില്‍ നിര്‍മ്മാണത്തിലിരുന്ന ഷോപ്പിംഗ് മാളിന്റെ ഭിത്തി തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം.

30 അടി താഴ്ചയില്‍ കെട്ടിടത്തിന് വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് സമീപത്തെ ഭിത്തി തകര്‍ന്ന് വീണത്. സംഭവസമയത്ത് എട്ട് തൊഴിലാളികള്‍ ജോലിക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ തൊഴിലാളികളെല്ലാം മണ്ണിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തേക്ക് ദ്രുതഗതിയില്‍ എല്ലാ സഹായവും എത്തിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Top