76 militants in Afghanistan and Pakistan will soon transfer

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ ഉള്ള 76 തീവ്രവാദികളെ ഉടന്‍ കൈമാറണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍.

ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് മേധാവി മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം.

അഫ്ഗാനില്‍ ഉണ്ടെന്ന് സംശയിക്കുന്ന 76 തീവ്രവാദികളുടെ പട്ടിക പാക് സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനു കൈമാറി.

അഫ്ഗാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാകാം ആക്രമണം നടത്തിയതെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിനിടെ അപകടം നടന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ പാക് അതിര്‍ത്തി അടച്ചു. ഇനി ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷമേ അതിര്‍ത്തി തുറക്കുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Top