75-ാം സ്വാതന്ത്ര്യ ദിനം; ഫ്രീഡം സർവീസ് കാർണിവലുമായി മാരുതി സുസുക്കി

ന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്കായി ഫ്രീഡം സർവീസ് കാർണിവൽ പ്രഖ്യാപിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. നിലവിൽ രാജ്യത്തുടനീളമുള്ള 4,300 സർവീസ് സ്റ്റേഷനുകളിൽ ലഭ്യമായ ആനുകാലിക മെയിന്റനൻസ് സേവനത്തിന് ലേബർ ചാർജിൽ പ്രത്യേക ഓഫറുകൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. പ്രത്യേകം രൂപകൽപ്പന ചെയ്‌ത സേവന ഓൺ-വീൽ വർക്ക്‌ഷോപ്പുകളുള്ള ഡോര്‍സ്റ്റെപ്പ് സൗകര്യവും മാരുതി വാഗ്‍ദാനം ചെയ്യുന്നു. ഈ സേവനം നിലവിൽ ഇന്ത്യയിലെ പല നഗരങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

വാഹനം തകരാറിലായതിനാൽ ഒറ്റപ്പെട്ടുപോയ ഉപഭോക്താക്കൾക്ക് അടിയന്തര പിന്തുണ നൽകുന്ന മാരുതി സുസുക്കി റോഡ് സേവനവും ഉണ്ട്. അവശ്യ ഉപകരണങ്ങളും സ്‌പെയറുകളുമായാണ് സർവീസ് ജീവനക്കാര്‍ വരുന്നത്, അതിനാൽ വാഹനം അറ്റകുറ്റപ്പണി നടത്തി റോഡിന്റെ വശത്ത് തന്നെ പുനഃസ്ഥാപിക്കാൻ കഴിയും. ഓഗസ്റ്റ് 21 വരെ ഉപഭോക്താക്കൾക്ക് കാമ്പെയിനിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ സേവന, ഡീലർഷിപ്പ് ശൃംഖലയ്ക്ക് പേരുകേട്ടതാണ് മാരുതി സുസുക്കി. മാരുതി സുസുക്കി സ്വിഫ്റ്റ് എസ്-സിഎൻജിയും അടുത്തിടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. എസ്-സിഎൻജി വേരിയന്‍റ് ലഭിക്കുന്ന മാരുതിയുടെ നിരയിലെ ഒമ്പതാമത്തെ വാഹനമാണിത്. സ്വിഫ്റ്റിന് പുറമെ അൾട്ടോ, വാഗൺആർ , സെലേറിയോ, ഡിസയർ, എർട്ടിഗ, ഇക്കോ, സൂപ്പർ കാരി, ടൂർ-എസ് എന്നിവ എസ്-സിഎൻജി സാങ്കേതിക വിദ്യയിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

Top