ന്യൂഇയര്‍ ആഘോഷത്തിന് കൊച്ചിയിലേക്ക് 15 ലക്ഷത്തിന്റെ കറുപ്പ്; ഒരാള്‍ പിടിയില്‍

പാലക്കാട്: ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് എത്തിച്ച 750 ഗ്രാം കറുപ്പുമായി യുവാവ് പിടിയില്‍. പാലക്കാട് ടൗണ്‍ മഞ്ഞക്കുളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഹക്കീം അറസ്റ്റിലായത്. വിപണിയില്‍ 15 ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കളാണ് പിടി കൂടിയത്.

കഴിഞ്ഞ 3 മാസത്തോളമായി നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവന്ന ലഹരി വസ്തു കോയമ്പത്തൂരില്‍ എത്തിച്ച ശേഷം ഇരുചക്ര വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇബ്രാഹിം പിടിയിലാകുന്നത്.

1 ഗ്രാമിന് 3000 രൂപ മുതല്‍ 4000 രൂപ വരെ വില ഈടാക്കിയാണ് കറുപ്പ് വില്‍പ്പന നടത്തുന്നത്. കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഡി.ജെ പാര്‍ട്ടി ലക്ഷ്യമാക്കിയാണ് കറുപ്പ് കേരളത്തിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top