74 ാം സ്വാതന്ത്ര്യദിനം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: 74ാമത് സ്വാതന്ത്ര്യദിനത്തില്‍, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍, ഈ അവസരത്തില്‍, നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നന്ദിയോടെ ഓര്‍ക്കുന്നൂവെന്ന് രാഷ്ട്രപതി രാംനാഥ് കോവിഡ് രാജ്യത്തെ അഭിസംബോധന ചെയ്തു. അവര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമായി നാം ഇന്ന് ഒരു സ്വതന്ത്ര രാജ്യത്തെ പൗരന്മാരാണ്.

നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു മഹാത്മാഗാന്ധി എന്നതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം പതിവുരീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷമില്ല. ലോകമെമ്പാടും മാരകമായ ഒരു വൈറസ് പടര്‍ന്നു പിടിക്കുന്നതും അത് ജീവിതത്തിന് വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ മുന്‍നിര യോദ്ധാക്കളായ എല്ലാ ഡോക്ടര്‍മാരോടും നഴ്സുമാരോടും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നു. അവര്‍ നമ്മുടെ രാജ്യത്തിന്റെ യോദ്ധാക്കളാണ്. കോവിഡ് വെല്ലുവിളി നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നത് വളരെ ആശ്വാസകരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

Top