Non-subsidized LPG, kerosene, ATF prices hiked

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ സബ്‌സിഡിയില്ലാത്ത പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വിമാന ഇന്ധനത്തിനും എണ്ണക്കന്പനികള്‍ വില കൂട്ടി. പെട്രോളിന് ലിറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും കഴിഞ്ഞ ദിവസം എണ്ണക്കന്പനികള്‍ കൂട്ടിയിരുന്നു.

സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകള്‍ക്ക് 18 രൂപയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ വില 527.50 രൂപയായി ഉയര്‍ന്നു. സബ്‌സിഡി രഹിത സിലിണ്ടറുകള്‍ക്ക് തുടര്‍ച്ചയായ മൂന്ന് മാസം വില കുറച്ചിരുന്നു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് മൂന്നു രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയത്. ഇതോടെ സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണയുടെ വില ഡല്‍ഹിയില്‍ ലിറ്ററിന് 49.1 രൂപയായി.

വ്യോമയാന ഇന്ധനത്തിന്റെ വിലയില്‍ 1.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. കിലോലിറ്ററിന് 627 രൂപ കൂട്ടി 42,784 രൂപയാണ് ഡല്‍ഹിയിലെ വില.

Top