കോഴിക്കോട് 74 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ശാന്തിനഗർ കോളനിയിൽ വയോധികയെ അയൽവാസി പീഡിപ്പിച്ചു കൊലപ്പെടുത്തി. അയൽവാസിയായ വടകര സ്വദേശി രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള കോളനിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തത്. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top