സ്വാതന്ത്ര്യ ദിനത്തില്‍ പ്രത്യേക പോസ്റ്ററുമായി ഉലകനായകന്റെ ‘ഇന്ത്യന്‍ 2’

രാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന്റെ ഇന്ത്യന്‍2. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ 73-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍2ന്റെ പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

200 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ കമലഹാസന്റെ നായികയാകുന്നത് കാജല്‍ അഗര്‍വാളാണ്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.

കമല്‍ ഹാസന്‍ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രം 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്.വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Top