UEFA Champions League : Atletico Madrid vs Bayern Munich, semi-final

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനല്‍ മത്സരത്തില്‍ ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്കിനെ അത്‌ലറ്റിക്കോ മാഡ്രിഡ് വീഴ്ത്തി. പതിനൊന്നാം മിനിട്ടില്‍ സോള്‍ നിഗ്യൂസ് നേടിയ ഗോളിന്റെ മികവിലാണ് ക്‌ളാസിക് പോരാട്ടത്തില്‍ മാഡ്രിഡുകാര്‍ ജയിച്ചുകയറിയത്. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലെ മികച്ചൊരു ഗോളായിരുന്നു സ്പാനിഷ് താരമായ നിഗ്യൂസിന്റെത്.

ഗോള്‍വീണതോടെ തിരിച്ചടിക്കാനായി ജര്‍മന്‍കാര്‍ മുന്നേറ്റം ശക്തമാക്കിയെങ്കിലും അതലറ്റിക്കോ പ്രതിരോധം കീഴടക്കാനായില്ല.
മഡ്രിഡിലെ വിസെന്റ് കാള്‍ഡെറോണില്‍ നടക്കുന്ന ആദ്യപാദ പരീക്ഷണത്തില്‍ ബാഴ്‌സയെ മെരുക്കിയ പ്രതിരോധം ആതിഥേയരായ അത്‌ലറ്റികോ വീണ്ടും പുറത്തെടുക്കുകയായിരുന്നു. റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, അര്‍തുറോ വിദാല്‍, തോമസ് മ്യൂളര്‍ എന്നിവരടങ്ങുന്ന മുന്നേറ്റങ്ങളിലായിരുന്നു ബയേണിന്റെ പ്രതീക്ഷ. 54ാം മിനിട്ടില്‍ ഡേവിഡ് അല്‍ബയുടെ ലോങ് റേഞ്ച് ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചത് ബയേണ്‍ ആരാധകരെ നിരാശരാക്കി. ബാഴ്‌സലോണയുടെ ചാമ്പ്യന്‍ കുതിപ്പിന് അന്ത്യം കുറിച്ച ഡീഗോ സിമിയോണിയുടെ നിര്‍ദേശത്തില്‍ തീര്‍ത്ത പ്രതിരോധക്കോട്ട പൊളിക്കാന്‍ ബയേണ്‍ കഴിവതും പരിശ്രമിച്ചു. പരിക്കുമൂലം ജെറോം ബോര്‌ട്ടെങ്, ആര്യന്‍ റോബന്‍, ഹോള്ഡര്‍ ബാഡ്സ്റ്റിയൂബര്‍ എന്നിവര്‍ പുറത്തായതും ബയേണിന്റെ തോല്‍വിക്ക് കാരണമായി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണക്കെതിരെ 32നായിരുന്നു അത്‌ലറ്റികോയുടെ ജയം. ആദ്യ പാദത്തില്‍ 21ന് പരാജയപ്പെട്ടിട്ടും മഡ്രിഡിലെ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോള്‍ അടിച്ചുകയറ്റിയാണ് സിമിയോണിയുടെ പട സെമിയിലേക്ക് ജൈത്രയാത്ര നടത്തിയത്.

Top