vs statement against chennithala

കോട്ടയം: രമേശ് ചെന്നിത്തല സോണിയാഗാന്ധിയ്ക്ക് എഴുതിയ കത്ത് വായിച്ച് ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. പിറവം മണ്ഡലം തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയത്.

അഴിമതിയെ പറ്റി ഇടത് നേതാക്കള്‍ നടത്തുന്ന എതിര്‍പ്പ് രമേശ് ചെന്നിത്തലയ്ക്കും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സഹികെട്ട് ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെക്കുറിച്ച് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയത്. ഉമ്മന്‍ ചാണ്ടിയുടെ അഴിമതി അസഹനീയമായി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും വിഎസ് പറഞ്ഞു.

മെത്രാന്‍ കായലടക്കം അനവധ നിരവധി പ്രദശേങ്ങള്‍ സ്വന്തക്കാര്‍ക്ക് പതിച്ചു കൊടുക്കുകയാണ് ഉമ്മന്‍ചാണ്ട്. അധികാരം നഷ്ടപ്പെടാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഉള്ള കാശ് വന്നോട്ടേയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരിപാടി. ബാര്‍കോഴയടക്കമുള്ള വിഷയങ്ങളില്‍ കോടികളുടെ അഴിതിയാണ് നടന്നത്. അതിനാലൊക്കെ തന്നെയാണ് യുഡിഎഫിനെ ഇറക്കിവിട്ട് ഇടത് മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി.

ഈഴവ സമുദായത്തെ ചതിച്ച വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ബിഡിജെഎസിന് ആരും വോട്ട് ചെയ്യരുതെന്നും വിഎസ് ആവശ്യപ്പെട്ടു.

Top