omman chandi;s letter to vs

തിരുവനന്തപുരം: നാഴികയ്ക്ക് നാല്‍പതുവട്ടം കുത്തകയെന്ന് വിളിച്ചാപേക്ഷിക്കുന്ന മൈക്രോ സോഫ്റ്റിന്റെ ഉത്പന്നമായ asp.net ഉപയോഗിച്ചാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വെബ് സൈറ്റ് വികസിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണം.

സ്വതന്ത്ര സോഫ്റ്റ് വെയറിനുവേണ്ടി വാദിക്കുകയും അവസാനം സ്വന്തം വെബ് സൈറ്റ് മൈക്രോ സോഫ്റ്റില്‍ ചെയ്തുവെന്നാരോപിച്ച് മുഖ്യമന്ത്രി വി.എസിന് കത്തെഴുതി.

വി.എസിന്റെ സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെര്‍വര്‍ മൈക്രോ സോഫ്റ്റ് വിന്‍ഡോസാണ്. ആ സെര്‍വര്‍ സ്ഥിതി ചെയ്യുന്നത് സിംഗപ്പൂരിലെ ഡാറ്റാ സെന്ററിലാണ്.

ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇതിന്റെ വില്‍പ്പനയില്‍ ആഗോള കുത്തകയുള്ള അമേരിക്കന്‍ കമ്പനിയായ ഗോഡ്ഡാഡിയുമാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു.

എന്നാല്‍, തന്റെ രണ്ട് സൈറ്റും ഓപ്പണ്‍ സോഴ്‌സ് സെര്‍വറായ ലിനക്‌സിലാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖമന്ത്രിയുടെ പേരിലുള്ള സര്‍ക്കാര്‍ വെബ് സൈറ്റ് സര്‍ക്കാര്‍ ഡേറ്റാ സെന്ററിലാണ് സ്ഥിതി ചെയ്യുന്നത്. തന്റെ സ്വകാര്യ വെബ് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഹോസ്റ്റ് ചെയ്തിരിക്കുന്നതും ഇന്ത്യയില്‍ തന്നെയെന്നും മുഖ്യമന്ത്രി പറയുന്നു.

അങ്ങ് പറയുകയും പ്രചരിപ്പിക്കുകയും ചെയ്തപോലെ അങ്ങയുടെ വെബ് സൈറ്റും സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
മൈക്രോ സോഫ്റ്റിനെ അങ്ങെങ്കിലും മൂലയ്ക്കിരുത്തണമായിരുന്നു.

അങ്ങയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണ്. വാക്കും പ്രവൃത്തിയും ഒന്നാകുകയെന്നത് ഓരോ പൊതുപ്രവര്‍ത്തകന്റെയും അടിസ്ഥാന പ്രമാണമായിരിക്കണം. അല്ലെങ്കില്‍ ഹം സബ് ചോര്‍ ഹെ എന്ന് ജനങ്ങള്‍ പറയും.
ആഗോള കുത്തക ഭീമന്‍ എന്ന് അങ്ങ് എപ്പോഴും ആക്ഷേപിക്കുന്ന മൈക്രോ സോഫ്റ്റനെ അങ്ങ് എന്തിന് ഇപ്പോള്‍ പരിലാളിക്കുന്നു എന്നുകൂടി അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Top