BJP MP Paresh Rawal apologises to Kejriwal for violating Odd Even rule

ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്റ് അംഗവും ബോളിവുഡ് നടനുമായ പാരേശ് റാവല്‍ ഓഡ് ഈവന്‍ പദ്ധതി ലംഘിച്ചതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ക്ഷമാപണം നടത്തി. ഗൗരമായ ഒരു മണ്ടത്തരം കാണിച്ചു.. അരവിന്ദ്ജിയോടും ഡല്‍ഹിനിവാസികളോടും ക്ഷമചോദിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. റാവലില്‍ നിന്നും പിഴ ഈടാക്കി.
ഇന്ന് ഒറ്റ സംഖ്യാ നമ്പറുള്ള വാഹനങ്ങള്‍ക്കാണ് നിരത്തിലിറങ്ങാന്‍ അനുമതിയുള്ളത്. എന്നാല്‍ പാര്‍ലമെന്റിലേക്ക് ഇരട്ടസംഖ്യ നമ്പറുള്ള തന്റെ സ്വകാര്യവാഹനത്തിലാണ് അദ്ദേഹം യാത്രതിരിച്ചത്. ബഡ്ജറ്റ് സെക്ഷന്‍ പുനരാരംഭിച്ച പാര്‍ലമെന്റിലെത്താന്‍ എം.പിമാര്‍ക്കായി ഡല്‍ഹി ഗതാഗത കോര്‍പ്പറേഷന്റെ പ്രത്യേക ബസ് സര്‍വീസ് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Top