73 schools in Manipur have zero pass percentage

ഇംഫാല്‍: മണിപ്പൂരില്‍ ഒരു കുട്ടി പോലും പത്താം ക്ലാസ്സ് ജയിക്കാത്ത് 73 സ്‌കൂളുകളെന്ന് കണക്കുകള്‍. ഹൈസ്‌കൂള്‍ സൗകര്യമുള്ള 323 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്.

323 സ്‌കൂളുകളില്‍ നിന്നായി 6484 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ്സ് പരീക്ഷ എഴുതിയത്. ഇതില്‍ 2781 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ എസ്എസ്എല്‍സി വിജയ ശതമാനം 42.8% മാത്രമാണ്.

സംസ്ഥാനത്തെ 28 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് എസ്എസ്എല്‍സി വിജയിച്ചു കയറിയതെന്നും ശ്രദ്ധേയമാണ്.

യോഗ്യതയുള്ള അധ്യാപകരുടെ അഭാവവും വിദ്യാഭ്യാസ വകുപ്പിലെ അഴിമതികളുമാണ് ഈ കുറഞ്ഞ വിദ്യാഭ്യാസ നിരക്കിനും വിജയശതമാനത്തിനും കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Top