Chennithala facebook post

തിരുവനന്തപുരം: സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനോട് പത്തു ചോദ്യങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍. ലാവ്‌ലിന്‍, ടി.പി വധം, മദ്യ നയം, മുഖ്യമന്ത്രി ആവണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്ന വി.എസിന്റെ പ്രസ്താവനയോടുള്ള നിലപാട് എന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ചെന്നിത്തല പിണറായിയോട് ഉന്നയിച്ചിരിക്കുന്നത്.

(ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ശ്രീ പിണറായി വിജയോട് പത്ത് ചോദ്യങ്ങള്‍ .
1. ലാവ്‌ലിന്‍വിഷയത്തില്‍വിഎസിന്റെഇപ്പോഴത്തെ നിലപാടുകളോട്താങ്കള്‍യോജിക്കുന്നുണ്ടോ?
2. ടി പി വധക്കേസില്‍തന്റെ പഴയ നിലപാട്തന്നെയാണ്ഇപ്പോഴുമെന്ന വിഎസിന്റെ പ്രസ്താവന എങ്ങിനെ നോക്കിക്കാണുന്നു?
3. മദ്യനയത്തില്‍വിഎസും, യെച്ചൂരിയുംതാങ്കളുടെ നിലപാടിനോട് പ്രകടിച്ച ശക്തമായഎതിര്‍പ്പിനെക്കുറിച്ച്താങ്കള്‍ക്കെന്ത് പറയാനുണ്ട്?
4. താന്‍ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവെന്ന്‌വിഎസ് മാധ്യമഅഭിമുഖത്തില്‍ പറഞ്ഞതിനോട്താങ്കള്‍യോജിക്കുന്നുണ്ടോ?
5. ബാലകൃഷ്ണപിള്ള എല്‍ ഡി എഫിന്റെ ഭാഗമല്ലന്ന വിഎസിന്റെ നിലപാട്തന്നെയാണോതാങ്കള്‍ക്കും?
6. സി പി എംസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെഅഭിപ്രായത്തെക്കുറിച്ച്താങ്കളുടെ നിലപാടെന്താണ്?
7. വിഎസ് നെതിരായ പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നതാണെന്ന അങ്ങയുടെവാദംശരിയാണെങ്കില്‍അത്തുടരുന്ന സാഹചര്യത്തില്‍വിഎസ് ഈ തിരഞ്ഞെടുപ്പില്‍സി പിഎമ്മിനെ നയിക്കാന്‍ യോഗ്യനാണോ?
8. ഫസല്‍വധക്കേസില്‍സി ബി ഐകുറ്റക്കാരെന്ന് കണ്ടെത്തിയകാരായിരാജനെയും, കാരായി ചന്ദ്രശേഖരനെയും പാര്‍ട്ടിസംരക്ഷിക്കുന്നത് ശരിയാണോ?
9. കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ഷൂക്കൂര്‍ വധക്കേസിലുംസി ബി ഐ പ്രതിപ്പട്ടികയില്‍ചേര്‍ത്ത പി ജയരാജനെ സി പി എംസംരക്ഷിക്കുന്നത് ഇതുമായി ബന്ധപ്പെട്ട്‌സി പി എമ്മിലെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന ഭയംമൂലമാണോ?
10. എല്ലാരാഷ്ട്രീയ സംഘട്ടനങ്ങളിലും, രാഷ്ട്രീയ കൊലപാതകങ്ങളിലുംഎപ്പോഴുംഒരു ഭാഗത്ത്‌സി പി എംആണെന്ന്ആരെങ്കിലും പറഞ്ഞാല്‍അവരെകുറ്റം പറയാന്‍ കഴിയുമോ?

Top