Punjab: Dalit woman dragged out of office, raped; accused surrenders

മുക്തസര്‍: പഞ്ചാബില്‍ ഒരു കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയായ ദളിത് യുവതിയെ പട്ടാപ്പകല്‍ ഓഫീസില്‍ നിന്ന് ബലാല്‍ക്കാരമായി പിടിച്ചിറക്കി റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി മുക്തസറിലെ കോടതിയില്‍ കീഴടങ്ങി. മറ്റൊരു പ്രതി ഒളിവിലാണ്. അറസ്റ്റിലായ പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. യുവതിയെ തട്ടിക്കൊണ്ടു പോവാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടില്ല. കാര്‍ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 25നാണ് സംഭവം നടന്നത്. മാര്‍ച്ച് 25ന് രാവിലെ 8:19:50 മുതല്‍ ഇരുപത് സെക്കന്‍ഡ് നീളുന്ന ദൃശ്യത്തില്‍ അക്രമി യുവതിയെ റോഡിലൂടെ വലിച്ചിലയ്ക്കുന്നത് കാണാം. യുവതിയെ അവിടെ നിന്ന് തട്ടിക്കൊണ്ടു പോയ അക്രമി ഒരു ഫാം ഹൗസില്‍ എത്തിച്ച് മാനഭംഗപ്പെടുത്തി. പിറ്റേന്നാണ് മോചിപ്പിച്ചത്. സംഭവത്തെ കുറിച്ച് യുവതി പരാതി നല്‍കിയെങ്കിലും അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തതെങ്കിലും പിന്നീട് അന്വേഷണം ഇഴഞ്ഞു നീങ്ങി. സംഭവം നടന്നതിന് സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖം പതിഞ്ഞിരുന്നു. ഇത് കഴിഞ്ഞ ദിവസം പുറത്തു വന്നതോടെയാണ് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. എന്നാല്‍, അറസ്റ്റിനു മുന്പ് തന്നെ അക്രമി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Top