Kirpal Singh’s body to be brought back to India

പഞ്ചാബ്: പാക് ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ തടവുകാരന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. ജന്മനാടായ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്ന് നേരത്തെ തന്നെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 11നാണ് കൃപാല്‍ സിങിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ മരണം സംഭവിച്ചു എന്നായിരുന്നു ജയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. 1991ല്‍ ഫൈസലാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലും ഭീകവാദ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടെന്ന ആരോപണമായിരുന്നു കിര്‍പാല്‍ സിങിനുമേലുണ്ടായിരുന്നത്.

Top