വീട്ടമ്മമാർക്ക് ഓരോ വര്‍ഷവും 72000 രൂപ: യുഡിഎഫ് വാഗ്ദാനം പങ്കുവെച്ച് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം യുഡിഎഫിന്‍റെ ന്യായ് പദ്ധതിവഴി സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് രാഹുൽ ഗാന്ധി പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായ ന്യായ് പദ്ധതി പ്രഖ്യാപിച്ചത്. പാവപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ അക്കൗണ്ടിൽ 72,000 രൂപ നൽകുന്നതാണ് പദ്ധതി.

കേരളത്തിൽ ഭരണത്തിലെത്തിയാൽ ഇത് നടപ്പാക്കുമെന്നതാണ് യു.ഡി.എഫ്. നൽകുന്ന ഉറപ്പ്.‘ഐശ്വര്യ കേരളം ലോകോത്തര കേരളം’ എന്നാണ് യുഡിഎഫ് പ്രകടന പത്രികയുടെ തലവാചകം.

Top