കണ്ണൂർ വിമാനത്താവളത്തിൽ 72 ലക്ഷത്തിന്റെ സ്വർണ്ണ വേട്ട

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. 72 ലക്ഷം രൂപയിലധികം വില മതിക്കുന്ന സ്വർണ്ണം പിടികൂടി. മൂന്ന് ആളുകളിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. 1525 ഗ്രാമാണ് പിടികൂടിയ സ്വർണത്തിന്റെ തൂക്കം.

തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു, കാസർകോട് സ്വദേശികളായ മുഹമ്മദ് ഷാക്കിർ, ഇബ്രാഹീം ബാദുഷ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Top