’72 ഹൂറാന്‍’; ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ് വിവാദ ചിത്രം

ഞ്ജയ് സിംഗ് ചൗഹാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ’72 ഹൂറാന്‍’ തിയേറ്ററുകളിലെത്തും മുന്‍പേ വിവാദത്തിലായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമാണ് ചിത്രം പ്രധാനമായും നേരിട്ടത്. ഇപ്പോഴിതാ ചിത്രം ബോക്‌സോഫീസിലും കടുത്ത വെല്ലുവിളി നേരിടുകയാണ്.

ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രം ആദ്യദിനം നേടിയത് വെറും 35 ലക്ഷം മാത്രമാണ്. അഞ്ചാം ദിനത്തെ കളക്ഷന്‍ 18 ലക്ഷമാണെന്നാണ് വിവരങ്ങള്‍. ഇതുവരെ ബോക്‌സോഫീസില്‍ നിന്ന് 1.60 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയതെന്ന് റിപ്പോര്‍ട്ട്. അശോക് പണ്ഡിറ്റ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നേരത്തെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാമ്പസിലെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായി. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ ’72 ഹൂറാന്‍’ പ്രദര്‍ശിപ്പിച്ചതിനെതിരേ രംഗത്തെത്തിയിരുന്നു.ചിത്രം ഒരു മതവിഭാഗത്തിനെയും മോശമായി ചിത്രീകരിക്കുന്നില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണെന്നുമാണ് നിര്‍മാതാവ് അനില്‍ പാണ്ഡെ വിശദീകരിച്ചത്.

Top