യുഎസ് പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും ജൂലൈയില്‍ കൂടിക്കാഴ്ച നടത്തുന്നു

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ജൂലൈയില്‍ കൂടിക്കാഴ്ച നടത്തുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ച വളരെ നിര്‍ണായകമാണെന്ന് പുടിന്‍ പറഞ്ഞു.

മോസ്‌കോയും വാഷിംങ്ടണും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു യോഗം അത്യന്താപേക്ഷിതമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി സെര്‍ജി റബ്യബ്‌ക്കോവ് നേരത്തെ പറഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ജൂലൈയില്‍ ജര്‍മനിലെ ഹാംബര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പുടിനും ട്രംപും ആദ്യമായി പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വിയറ്റ്‌നാം ഏഷ്യാപസഫിക് എക്കണോമിക് കോഓപ്പറേഷന്‍ ഉച്ചകോടിയില്‍ രണ്ടാം തവണയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വര്‍ഷവും മാര്‍ച്ചില്‍ ഇരു നേതാക്കളും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിക്കാനാണ് ട്രംപ് ഫോണില്‍ വിളിച്ചത്.

ഫോണ്‍ വിളിച്ചപ്പോള്‍ വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചയ്ക്കായി വിളിച്ചിരുന്നുവെന്നു. പുടിന്റെ ഉദ്യോഗസ്ഥ വൃന്ദത്തിലെ യൂറി ഉഷകോവാണു വെളിപ്പെടുത്തിയത്. എന്നാല്‍ ബ്രിട്ടനില്‍ മുന്‍ റഷ്യന്‍ ഇരട്ടച്ചാരനു നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ടു റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യു എസ് പുറത്താക്കിയതോടെയാണ് ചര്‍ച്ചകള്‍ നിലച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു. ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുന്നുണ്ട്. ജൂല്ലെ 11 മുതല്‍ 12 വരെയാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്.

Top