police – Pathanamthitta

പത്തനംതിട്ട: മലയാലപ്പുഴയില്‍ പ്രതി പോലീസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഷാഡോ പോലീസ് സംഘത്തിലെ വില്‍സനാണ് വെട്ടേറ്റത്. കഞ്ചാവുകേസിലെ പ്രതിയായ പ്രസാദിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനെയാണ് ആക്രമണം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലംഗ പോലീസ് സംഘം പ്രസാദിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രസാദിനെ പിടികൂടാന്‍ സംഘം വീടു വളഞ്ഞു.

ഇതിനിടെ പോലീസിനെ ഭയന്ന് അടുത്തുള്ള റബര്‍ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കവേയാണ് വിന്‍സണ് വെട്ടേറ്റത്.

വിന്‍സനെ രക്ഷിക്കാന്‍ സഹപോലീസുകാര്‍ ശ്രമിക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രസാദിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. നിരവധി മോഷണകേസിലും കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Top