Tamil Nadu polls: DMK-Congress

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ -കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടാകുമോയെന്ന കാര്യത്തില്‍ നേതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചില്ല.

ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നത്തിലാണ് ഡി.എം.കെ, കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നത്. പിന്നീട് 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് ഇരു കക്ഷികളും മത്സരിച്ചത്. എന്നാല്‍, ഒരു സീറ്റു പോലും നേടാന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല.

Top