7-Year-Old Girl Applied for a Job at Google

ന്യൂഡല്‍ഹി: വളര്‍ന്നുവരുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിന് ഡോക്ടര്‍, എഞ്ചീനിയര്‍, അധ്യാപകന്‍, ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ ആവേശകരമായ മറുപടികളാണ് കൊച്ചു കുട്ടികളില്‍ നിന്നുണ്ടാവുക.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായൊരു മറുപടിയുമായി ഇംഗ്ലണ്ടില്‍ നിന്നൊരു ഏഴുവയസുകാരി. അവളുടെ സ്വപ്നം ഗൂഗിളാണ്. ഗൂഗിളില്‍ ജോലി തരണമെന്ന ആവശ്യവുമായി അവള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചയ്ക്ക് കത്തെഴുതി.

ഇംഗ്ലണ്ടിലെ ഹരേഫോര്‍ഡില്‍ നിന്നുളള ചോലെ ബ്രിഡജ്‌വാട്ടര്‍ എന്ന കൊച്ചുകുട്ടിയാണ് ഗൂഗിളില്‍ ജോലിചെയ്യാനാഗ്രഹമുണ്ടെന്ന് കാണിച്ച് സുന്ദര്‍ പിച്ചയ്ക്ക് കത്തെഴുതിയത്.

സ്വപ്നസാക്ഷാത്ക്കാരത്തിനായി കഠിന പ്രയത്‌നം ചെയ്യുക. മനസില്‍ ഉദ്ദേശിച്ചകാര്യങ്ങള്‍ എല്ലാം ഭംഗിയായി നിറവേറുമെന്ന് സുന്ദര്‍ പിച്ച കത്തിന് മറുപടിയും നല്‍കി.

മനസില്‍ കൂട്ടിവെച്ച ഒരുപാട് സ്വപ്നങ്ങളാണ് അവള്‍ ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചക്കെഴുതിയ കത്തില്‍ തുറന്നു പറഞ്ഞത്. ഗൂഗിളില്‍ ജോലിചെയ്യുക, ചോക്കളേറ്റ് കമ്പനിയില്‍ ചേരുക, ഒളിമ്പിക്‌സ് നീന്തലില്‍ മത്സരിക്കുക തുടങ്ങിയവയാണ് അവളുടെ നിറവേറാനിരിക്കുന്ന സ്വപ്നങ്ങള്‍.

screen_shot_2017-02-15_at_15949_pm_1487227495337 (1)

Top