കുട്ടി എസ്‌ഐ; ക്യാന്‍സര്‍ രോഗിയായ ഏഴു വയസുകാരന്റെ സ്വപ്‌നം സാധിച്ച് മുംബൈ പൊലീസ്

mumbaipolice

ന്യൂഡല്‍ഹി: ഏഴു വയസുകാരനായ അര്‍പിതിന് ഒരു ആഗ്രഹമെ ഉള്ളു വലുതാകുമ്പോള്‍ പൊലീസാകണമെന്ന്. എന്നാല്‍ അവനിപ്പോള്‍ ക്യാന്‍സര്‍ ബാധിച്ച് ആശുപത്രി കിടക്കയില്‍ ചികിത്സയിലാണ്. പക്ഷെ അതൊന്നും അവന്റെ ആഗ്രഹങ്ങള്‍ക്ക് തടസ്സമായില്ല. അര്‍പിതിന്റെ ആഗ്രഹമറിഞ്ഞ മുംബൈ പൊലീസ് അവനെ ഒരു ദിവസത്തെ എസ്‌ഐയായി ചുമതല നല്‍കി.

മുംബൈ പൊലീസ് സേനയിലെ കുട്ടി പൊലീസായി ഒരു ദിവസം മുഴുവന്‍ അവന്‍ സ്റ്റേഷനിലിരുന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടു. മുംബൈ പൊലീസ് സംഘടിപ്പിക്കുന്ന മേക്ക് എ വിഷ് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന പദ്ധതിയിലൂടെയാണ് അര്‍പിതിന് തന്റെ ആഗ്രഹം പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്.
mumbai

ജീവഹാനിക്ക് കാരണമായേക്കാവുന്ന രോഗങ്ങള്‍ ബാധിച്ച മൂന്ന് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ആഗ്രഹങ്ങളാണ് മുംബൈ പൊലീസ് സാക്ഷാത്കരിച്ചുനല്‍കുന്നത്.

കുട്ടിപ്പൊലീസായി അര്‍പിത് സ്റ്റേഷനിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ അഭിനന്ദനപ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. കാക്കിയിട്ട് ഇരിക്കുന്ന അര്‍പിതും അവനുമുന്നില്‍ കേക്കുമായി നില്‍ക്കുന്ന പൊലീസുകാരുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Top