കാ​ന​ഡ​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച്‌ സഹോദരങ്ങളായ ഏ​ഴു കു​ട്ടി​ക​ള്‍ വെ​ന്തു​മ​രി​ച്ചു

ഒട്ടാവ : കനേഡിയയിലെ ഹാലിഫാക്‌സില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ ഏഴു കുട്ടികള്‍ മരിച്ചു. നാലു മാസം മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മാതാപിതാക്കള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ പിതാവിന്റെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സിറിയന്‍ വംശജരായ കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് അപകടം നടന്നത്. രണ്ടുനിലയുള്ള വീട് പൂര്‍ണമായും കത്തിനശിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നിനാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Top