ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വെടിവയ്പ്പ് ആറു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്. ആക്രമണത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 140ലേറെ പലസ്തീന്‍കാര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്ന് ഗാസാ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 30നുശേഷം അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഇതുവരെ ഇരുനൂറോളം പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും പതിനായിരത്തിലേറെ ആളുകള്‍ക്ക് പരക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.

Top