ഐഎഫ്എഫ്ഐയില്‍ കാതല്‍’ അടക്കം 7 മലയാള ചിത്രങ്ങള്‍; ഉദ്ഘാടനചിത്രവും മലയാളം; ‘ആട്ടം

ഗോവയില്‍ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്രമേളയില്‍ 25 സിനിമകളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തത്. മലയാള സിനിമ ‘ആട്ടം’ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. ആട്ടത്തിന് പുറമെ ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താന്‍ കേസ് കൊട്, പൂക്കാലം, 2018 എന്നീ മലയാള ചിത്രങ്ങളും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടി.

വിവാദ ചിത്രം ദി കേരള സ്റ്റോറിയും മേളയില്‍ പ്രദര്‍ശിപ്പിക്കും. മലയാള ചിത്രം ‘ശ്രീരുദ്രം’ ഉള്‍പ്പടെ 20 സിനിമകള്‍ നോണ്‍ ഫീച്ചര്‍ സെക്ഷനില്‍ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത ചിത്രങ്ങള്‍ 2023 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 54-ാമത് ഐഎഫ്എഫ്ഐയില്‍ പ്രദര്‍ശിപ്പിക്കും.

ഫീച്ചര്‍ ഫിലിമുകള്‍ക്കായി മൊത്തം പന്ത്രണ്ട് ജൂറി അംഗങ്ങളും, നോണ്‍ ഫീച്ചര്‍ ഫിലിമുകള്‍ക്കായി ആറ് ജൂറി അംഗങ്ങളും ഉള്‍പ്പെടുന്ന ഇന്ത്യയിലുടനീളമുള്ള സിനിമാ ലോകത്തെ പ്രമുഖരാണ് ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

Top