കാബൂളില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു: 20 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു.20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് കാബൂളില്‍ സ്ഫോടനം നടന്നത്.ഷിയാ സമൂഹത്തിന്റെ ശക്തികേന്ദ്രമായ ദഷ്-ഇ-ബര്‍ചി പരിസരത്താണ് സ്ഫോടനമുണ്ടായതെന്ന് കാബൂള്‍ പോലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു.

യാത്രക്കാരുമായി പോയ ബസിലാണ് സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തേ ഈ സ്ഥലത്തുള്ള ഒരു സ്പോര്‍ട്സ് ക്ലബ്ബില്‍ കഴിഞ്ഞമാസം അവസാനം വന്‍ സ്ഫോടനം നടന്നിരുന്നു.

അതിനിടെ, ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിസര പ്രദേശങ്ങളിലും സംശയാസ്പദ മേഖലകളിലും വ്യാപക റെയ്ഡ് നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. തിരച്ചില്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Top