ഉത്തര്‍പ്രദേശില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ചു: ഏഴ് മരണം

മഥുര: ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് വേയില്‍ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

അതിവേഗപാതയില്‍ നൗഝീല്‍ പോലീസ് സ്റ്റേഷന് സമീപത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നെന്നാണ് വിവരം. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും അപകടത്തില്‍ മരിച്ചു.

മൃതദേഹങ്ങള്‍ വീണ്ടെടുത്തതായും പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും മഥുര സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് ഗൗരവ് ഗ്രോവര്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top