ആന്ധ്രയില്‍ ബസ് മറിഞ്ഞ് 7 മരണം, 45 പേര്‍ക്ക് പരിക്ക്; ഡ്രൈവറുടെ അശ്രദ്ധ അപകടകാരണം

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് കുത്തനെയുള്ള ഇറക്കത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. 45 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തിരുപ്പതിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭകരപേട്ടില്‍ വെച്ചാണ് അപകടം. ഡ്രൈവറുടെ അശ്രദ്ധയെ തുടര്‍ന്നാണ് അപകടം എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തിരുപ്പതിയിലേക്ക് തീര്‍ഥാടനത്തിനായി തിരിച്ചവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Top