7 fishermen from Tamil Nadu arrested by Sri Lankan Navy

രാമശ്വരം: തമിഴ്‌നാട് സ്വദേശികളായ ഏഴ് മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു.സമുദ്രാതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

രാമേശ്വരം സ്വദേശികളായ ഇവര്‍ തലൈമന്നാര്‍ ഭാഗത്തേക്കാണ് മത്സ്യബന്ധനത്തിനായി പോയതെന്ന് രാമേശ്വരം മത്സ്യബന്ധനത്തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് ടി.സേസുരാജ പറഞ്ഞു.

45 ദിവസം നീണ്ട് നിന്ന വാര്‍ഷിക മത്സ്യബന്ധനനിരോധനത്തിന് ശേഷം ആദ്യ ദിവസം തന്നെയാണ് തൊഴിലാളികള്‍ക്ക് ഇത്തരമൊരു അവസ്ഥ വന്നിരിക്കുന്നത്.

മറ്റ് മത്സ്യബന്ധനത്തൊഴിലാളികള്‍ക്കെല്ലാം നല്ല രീതിയില്‍ മത്സ്യം ലഭിച്ചു എന്നും സേസുരാജ കൂട്ടിച്ചേര്‍ത്തു.

Top